
നിഖിലിന്റെ വ്യാജ ബിരുദം: എംകോം ക്ലാസില്‍ തുടക്കത്തിലേ പിടിച്ച് അധ്യാപിക; കള്ളം പറഞ്ഞ് പ്രതി തടിയൂരി; ചോദ്യം ചെയ്യല്‍ തുടരുന്നു
സ്വന്തം ലേഖിക
ആലപ്പുഴ: കായംകുളം എംഎസ്‌എം കോളേജില്‍ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേര്‍ന്ന നിഖില്‍ തോമസിന്റെ തട്ടിപ്പില്‍, ആദ്യ ക്ലാസില്‍ തന്നെ ഒരു അധ്യാപികയ്ക്ക് സംശയം തോന്നിയിരുന്നു.
ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോള്‍ തോറ്റ വിഷയങ്ങള്‍ സപ്ലിമെന്ററി പരീക്ഷയില്‍ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടി. കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ നിഖില്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈല്‍ ഫോണ്‍ തോട്ടില്‍ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു.
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്ന് മുങ്ങിയ നിഖില്‍ തോമസിനെ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം സ്റ്റാൻഡില്‍ വച്ച് കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് പൊലീസ് പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖില്‍ മൊഴി നല്‍കി.
എബിൻ സി രാജ് കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോണ്‍ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.