video
play-sharp-fill
വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; നടപടിയെടുത്തത്  ആലപ്പുഴ ജില്ലാ കമ്മിറ്റി

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; നടപടിയെടുത്തത് ആലപ്പുഴ ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ

ആലപ്പുഴ : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഎമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.

എംകോമിന് പ്രവേശനം നേടിയത് ബികോം പാസാകാതെയാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്എഫ്ഐ നിഖിൽ തോമസിനെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്‍റേയും നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖിൽ ഹാജരാക്കിയ കലിംഗ സർവകാലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാലയും കേരള സർവകലാശാലയും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇയാളെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു