വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക സംഘം; റായ്പൂരില്‍ പരാതി നല്‍കില്ലെന്നും തീരുമാനം

വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക സംഘം; റായ്പൂരില്‍ പരാതി നല്‍കില്ലെന്നും തീരുമാനം

സ്വന്തം ലേഖിക

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖില്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.

അതേസമയം, നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കലിംഗ സര്‍വകലാശാല റായ്പുര്‍ പൊലീസില്‍ പരാതി നല്‍കില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം.

അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തില്‍ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സര്‍വകലാശാല അറിയിച്ചു.

പൊലീസ് കൊണ്ടുവന്നത് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചത് ആരെന്ന് കണ്ടെത്തണം. അന്വേഷണം പൂര്‍ത്തിയായാല്‍ ഉടൻ യുജിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലിംഗ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു.