video
play-sharp-fill
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍; പിടികൂടിയത് കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍; പിടികൂടിയത് കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന്

സ്വന്തം ലേഖിക

കായംകുളം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ കഴിയുന്ന മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് അര്‍ദ്ധരാത്രിയോടെ നിഖിലിനെ പിടികൂടിയത്. തിരുവനന്തപുരം,കൊല്ലം ജില്ലകളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന നിഖിലിനെക്കുറിച്ച്‌ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയെന്നു കരുതുന്ന മുൻ എസ്.എഫ്.ഐ നേതാവിനെ മാല ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. നിഖിലിന്റെ സുഹൃത്തായ ഇയാള്‍ നേരത്തെ കായംകുളത്ത് എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസി സ്ഥാപനം നടത്തിയിരുന്നു.

നിഖില്‍ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സമയത്ത് നിഖിലിന്റെ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നിഖിലിനെ കൂടാതെ മറ്റു ചിലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി സംശയമുണ്ട്.