ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച്‌ ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി; ‘പൈനാവ് ഡിവിഷനില്‍ മത്സരിക്കും’

Spread the love

ഇടുക്കി: സ്ഥാനാർഥി പ്രഖ്യാപനം വൈകുന്ന ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച്‌ ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി.

video
play-sharp-fill

ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ മത്സരിക്കുമെന്ന് നിഖില്‍ പൈലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവില്‍ പരിഗണിച്ചിരിക്കുന്നവരെ സ്ഥാനാർഥിയാക്കിയാല്‍ താനും മത്സരിക്കുമെന്നാണ് നിഖിലിന്റെ മുന്നറിയിപ്പ്.

പാർട്ടിയെ ഒറ്റുകൊടുത്തവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് നിഖില്‍ പൈലിയുടെ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനില്‍ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥി ആക്കിയാല്‍ ഞാനും മത്സരിക്കും. വാർഡില്‍ തോറ്റ ആളുകളെ ഇറക്കി സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസല്‍ട്ട് ഉണ്ടാകും’- എന്നാണ് നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.