video

00:00

നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്; ഡിജിപിക്ക് പരാതി നല്‍കി കേരള സര്‍വകലാശാല; കേരള പൊലീസ് സംഘം കലിംഗയില്‍

നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്; ഡിജിപിക്ക് പരാതി നല്‍കി കേരള സര്‍വകലാശാല; കേരള പൊലീസ് സംഘം കലിംഗയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കേരള സര്‍വകലാശാല.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണാണ് സര്‍വകലാശാലയുടെ ആവശ്യം. അതിനിടെ, കേരള പൊലീസ് കലിംഗ യൂണിവേഴ്സിറ്റിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ കലിംഗ യൂണിവേഴ്സിറ്റി ജീവനക്കാരില്‍ നിന്ന് പൊലീസ് ശേഖരിക്കും.

വിഷയത്തില്‍ കായംകുളം പൊലീസും ഉടൻ കേസെടുക്കും.
വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തും.