രാത്രിയില്‍ ഇടയ്ക്കിടെ ഉണർന്ന് മൂത്രമൊഴിക്കുന്ന ശീലക്കാരാണോ നിങ്ങള്‍?; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

Spread the love

രാത്രിയില്‍ ഇടയ്ക്കിടെ ഉണർന്ന് മൂത്രമൊഴിക്കുന്ന ശീലക്കാരാണ് പലരും. പലപ്പോഴും ഈ ശീലം നിങ്ങളുട സുഖമമായ ഉറക്കത്തെനഷ്ടപ്പെടുത്തുകയും ചെയ്യും.  ഇത് മൂത്രാശയ രോഗമാണെന്നാണോ നിങ്ങള്‍ കരതുന്നത്? എന്നാലിത് മാത്രമല്ല നമ്മുടെ ശീലങ്ങള്‍,ഹോർമോണുകള്‍,മരുന്നുകള്‍,അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും ഉറക്കത്തിനിടെയുള്ള മൂത്ര ശങ്കയ്ക്ക് കാരണമായി തീരാം.

സാധാരണ മൂത്രശങ്ക വരാന്‍ രണ്ടാണ് കാരണങ്ങള്‍. ഒന്ന് രാത്രിയില്‍ വൃക്കയ്ക്ക് അമിതമായി പ്രവര്‍ത്തിയ്‌ക്കേണ്ടി വരിക, അല്ലെങ്കില്‍ മൂത്രസഞ്ചിയ്ക്ക് കൂടുതല്‍ മൂത്രം താങ്ങാന്‍ കഴിയാതെ വരിക.

ഇതു പോലെ പുരുഷന്മാര്‍ക്ക് 45ന് വയസിന് ശേഷം പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയ്ക്ക് വരുന്ന വീക്കം ഇത്തരം മൂത്രശങ്കയ്ക്ക് കാരണമാകാറുണ്ട്. ഇത് മൂത്രനാളിയ്ക്ക് തടസമുണ്ടാക്കുന്നതാണ് കാരണം.സ്ത്രീകളില്‍ മെനോപോസ് അടുക്കുമ്പോഴും ഇതിന് ശേഷവുമെല്ലാം മൂത്രശങ്കയുണ്ടാകുന്നു. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിനാലാണ്. അരക്കെട്ട് ഭാഗത്തെ മസിലുകള്‍ അയയുന്നത് കാരണമാണ്. പ്രത്യേകിച്ചും 60 വയസിന് മുകളിലെ സ്ത്രീകള്‍ക്ക് ഈ ഹോര്‍മോണ്‍ കുറവാണ് ഇത്തരം മൂത്രശങ്കയ്ക്ക് കാരണമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ അമിത മൂത്രശങ്ക സാധാരണയില്‍ നിന്ന് 40 ശതമാനത്തോളം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. എട്ട് മണിക്കൂറിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം.