video
play-sharp-fill

രാത്രിയിലെ ചൂട് കുറയ്ക്കാൻ ചില പൊടിക്കൈകൾ അറിയാം

രാത്രിയിലെ ചൂട് കുറയ്ക്കാൻ ചില പൊടിക്കൈകൾ അറിയാം

Spread the love

രാത്രിയും പകലും ഒരുപോലെ ഉഷ്ണം. എത്ര സ്പീഡിൽ ഫാൻ ഇട്ടാലും ഈ ചൂടുകാലാവസ്ഥയിൽ രാത്രി ഉറക്കം സുഖമാകില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.

രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയിൽ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാൻ കാരണമാകും.

രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വർധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്ക്രീൻ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകൽ സമയത്ത് ചൂട് തടയാൻ ജനാലകളും കർട്ടനുകളും അടച്ചിടുക. രാത്രിയിൽ, കട്ടികുറഞ്ഞ കോട്ടൺ ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുക. രാത്രി ജനാലകൾ തുറന്നിടാൻ സുരക്ഷിതമെങ്കിൽ തണുത്ത കാറ്റ് കിട്ടാൻ സഹായിക്കും.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങൾ മുറി ചൂടാവാൻ കാരണമാകുന്നു. അതിനാൽ ഉപകരണങ്ങൾ ഉറങ്ങുന്നതിന് മുൻപ് അൺപ്ല​ഗ് ചെയ്യാൻ മറക്കരുത്. ലൈറ്റുകൾ നേരത്തെ ഓഫ് ചെയ്യുക.