video
play-sharp-fill

കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യു; യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം; രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകൾക്ക് ഇളവ്

കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യു; യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം; രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകൾക്ക് ഇളവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല. ട്രെയിന്‍,വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകുമെന്ന് വ്യക്തം. ജനസംഖ്യാ അനൂപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

ഇതിന് പുറമേ, കോവിഡ് പ്രതിരോധം ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റന്നാള്‍ നടത്തും. മെഡിക്കല്‍ കൊളോജുകളിലെ പ്രധാന ഡോക്ടര്‍മാര്‍,പ്രമുഖ വൈറോളജിസ്റ്റുകള്‍ ആരോഗ്യവിദ്ഗദര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്‍റ്,സെക്രട്ടറി എന്നിവരുടെ യോഗം മൂന്നാം തീയതി വിളിച്ചിട്ടുണ്ട്.