play-sharp-fill
സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ: കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; കൊവിഡ് വീണ്ടും നാട്ടുകാരെ വട്ടം കറക്കുന്നു; മാളുകളും തീയറ്ററുകളും രാത്രി ഏഴു മണി വരെ മാത്രം

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ: കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; കൊവിഡ് വീണ്ടും നാട്ടുകാരെ വട്ടം കറക്കുന്നു; മാളുകളും തീയറ്ററുകളും രാത്രി ഏഴു മണി വരെ മാത്രം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. അത്യാവശ്യ സാഹചര്യത്തിലല്ലാതെ രാത്രിയിൽ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാൻ പാടില്ല. രണ്ടാഴ്ചത്തേയ്ക്കാണ് സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി ഒൻപത് മുതൽ രാവിലെ ആറു മണിവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, പൊതു ഗതാഗത സംവിധാനങ്ങൾക്ക് നിയന്ത്രമം ഉണ്ടാകില്ല. ഷോപ്പിംങ് മാളുകളും തീയറ്ററുകളും വൈകിട്ട് ഏഴു മണി വരെ മാത്രമേ പ്രവർത്തിക്കൂ. സ്വകാര്യ വാഹനങ്ങൾ അനാവശ്യമായി നിരത്തിലിറങ്ങരുത്. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്ക് എതിരെ കേസ് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ കൂടുതൽ സജീവമായി നടപ്പാക്കും. ഇതേ തുടർന്നു നിയന്ത്രണങ്ങളുടെ ഭാഗമായി പ്രധാന പോയിന്റുകളിൽ എല്ലാം രാത്രിയിൽ പരിശോധന ഉണ്ടാകും. സർക്കാർ ഓഫിസുകളിലും ഐടിപ്പാർക്കുകളിലും അടക്കം വർക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കും. തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടക്കും. പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

രാത്രി കാല കർഫ്യൂവിന്റെ ഭാഗമായി രാത്രി ഒൻപത് മുതൽ രാവിലെ ആറു വരെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകും. കൊവിഡ് പ്രതിരോധ മാർഗങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്.