കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; പ്രതിയുടെ അനന്തരവള്‍ അലമാരക്കുള്ളില്‍ മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത

Spread the love

കൊല്‍ക്കത്ത: കൊൽക്കത്തായിൽ   യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അനന്തരവള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോര്‍ഡിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേര്‍ന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ പൂജയെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ കൊണ്ട് പോയാണ് മര്‍ദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെത്തിയ പൊലീസാണ് ദമ്ബതികളെ നാട്ടുകാരില്‍ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു.

അലമാരിക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജ ആശുപത്രിയില്‍ പോയി തിരിച്ച്‌ എത്തുമ്ബോഴാണ് 11 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ 11കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്.

കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.