കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി : അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതിയായ നിധിനെ കൊലപ്പെടുത്തിയത് വാഹനത്തിൽ പിൻന്തുടർന്നെത്തി ; തൃശൂരിൽ ഒരാഴ്ച്ചയ്ക്കിടെ അഞ്ചാമത്തെ കൊലപാതകം
സ്വന്തം ലേഖകൻ
തൃശൂർ : നടുറോഡിലിട്ട് കൊലപാതക കേസിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു.അന്തികക്കാട് ആദർശ് കൊലക്കേസിലെ തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊലപ്പെട്ടത്.
നിധിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.കാരമുക്ക് അഞ്ചങ്ങാടി റോഡിൽ വെച്ച് നിധിൽ യാത്ര ചെയ്യുകയായിരുന്ന കാറിനെ, മറ്റൊരു കാറിലെത്തിയ സംഘം ഇടിപ്പിക്കുകയും തുടർന്ന് വാഹനം തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൽ മരിച്ചിരുന്നു. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ കഴിഞ്ഞ ജൂലൈയിൽ താന്ന്യത്ത് കുറ്റിച്ചൽ അന്തിക്കാട് സ്വദേശി ആദർശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ ഒരു സംഘം വിളിച്ച് പുറത്ത് ഇറക്കി വെട്ടി കൊലപ്പെടുത്തിയത്.
ഈ ഹിരത്, നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിങ്ങനെ ഒമ്പത് പേരായിരുന്നു കേസിലെ പ്രതികൾ. ആദർശ് കൊലപാതകത്തിന്റെ തുടർച്ചയും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. നേരത്തെ തൃശൂർ പുതുശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്, പോക്‌സോ കേസിലെ പ്രതിയായ സതീഷ് കുട്ടൻ എന്നിവരാണ് ഈ ആഴ്ച കൊല്ലപ്പെട്ടത്.