
ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനെ അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്‍റെ നായകനായി നിയമിച്ചു.
കഴിഞ്ഞ ദിവസമാണ് 29കാരനായ പുരാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റന്നാളാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ശനിയാഴ്ച ടെക്സാസ് സൂപ്പര്‍ കിംഗ്സിനെതിരെ ആണ് എം ഐ ന്യൂയോര്‍ക്കിന്‍റെ ആദ്യ മത്സരം.
പുരാന് കീഴില്‍ ടീമിന് പുതിയ ഉയരങ്ങള്‍ കീഴടക്കാനാകുമെന്നാണ് കരുതുന്നതെന്ന് എം ഐ എമിറേറ്റ്സ് പറഞ്ഞു. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്കോറര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വിന്‍റണ്‍ ഡി കോക്ക്, കെയ്റോണ്‍ പൊള്ളാള്‍ഡ്, റാഷിദ് ഖാന്‍ എന്നിവരും എം ഐ ന്യൂയോര്‍ക്കിലുണ്ട്. ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായി അഞ്ച് അര്‍ധസെഞ്ചുറികളടക്കം 196.25 സ്ട്രൈക്ക് റേറ്റില്‍ 524 റണ്‍സെടുത്ത് തിളങ്ങിയ പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരവും റണ്‍ നേടിയ താരവുമാണ്.