
എന്‍ഐഎ റെയ്ഡ്; തിരുവനന്തപുരത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍; പരിശോധനയില്‍ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു
സ്വന്തം ലേഖിക
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
പി എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന അല്‍പസമയം മുൻപാണ് അവസാനിച്ചത്. പരിശോധനയില്‍ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് സംസ്ഥാന വ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍,സാമ്പത്തിക സഹായം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന.
എന്‍ ഐ എയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പി എഫ് ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ്.
പി എഫ് ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവര്‍ത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോര്‍ട്ട്