play-sharp-fill
കുറച്ച് ഫയലുകൾ മാത്രമേ കത്തിനശിച്ചുള്ളൂ..! നാക്കുപിഴയോ സത്യം അറിയാതെ പറഞ്ഞുപോയതോ..? സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ഏതറ്റം വരെയും പോവുമെന്നതിന്റെ തെളിവാണ് തീപിടുത്തമെന്ന് പി.സി വിഷ്ണുനാഥ്

കുറച്ച് ഫയലുകൾ മാത്രമേ കത്തിനശിച്ചുള്ളൂ..! നാക്കുപിഴയോ സത്യം അറിയാതെ പറഞ്ഞുപോയതോ..? സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ഏതറ്റം വരെയും പോവുമെന്നതിന്റെ തെളിവാണ് തീപിടുത്തമെന്ന് പി.സി വിഷ്ണുനാഥ്

സ്വന്തം ലേഖകൻ

ആലപ്പുഴ: എൻ.ഐ.എ പരിശോധന നടത്താനിരിക്കെ സെക്രട്ടറിയേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയർന്നു വന്ന് കൊണ്ടിരിക്കുന്നത്.

സമാനതകളില്ലാത്ത ക്രമക്കേടുകളും അട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് സെക്രട്ടറിയറ്റിലെ തീപിടിത്തം പോലെയുള്ള സംഭവങ്ങളെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി പറഞ്ഞിരുന്നു. ഇദ്ദേഹം സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ്.

ആ പറഞ്ഞത് നാക്കുപിഴയണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.

സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചിട്ടുണ്ട്.