
ശിവശങ്കറിന് ഒന്നും ഓർമ്മ കിട്ടുന്നില്ല; സ്വപ്നയും, സന്ദീപും പങ്കെടുത്ത പാർട്ടിയിൽ മദ്യത്തിൽ മറ്റ് ലഹരി കലർത്തി നൽകി വശീകരിച്ചു; സ്വപ്ന, സന്ദീപ്,സരിത് എന്നിവരെ എൻഐഎ വീണ്ടു ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്ത എം.ശിവശങ്കര്‍ ഐ.എ.എസിന് പാര്‍ട്ടികള്‍ക്കിടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയിരുന്നതായി സൂചന. എന്‍.എന്‍.ഐ നടത്തിയ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനിടെ ശിവശങ്കർ നടത്തിയ വെളിപ്പെടുത്തലുകൾ എത്തി നിൽക്കുന്നത് ഈ സൂചനകളിലാണ്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ അവസരങ്ങൾ മുതലെടുത്തു. ഇതിന്റെ ഭാഗമായി പാര്‍ട്ടികള്‍ സംഘടിപ്പിച്ചു. ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതിനാലാണ് ഇതെന്നാണ് നിഗമനം. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും നല്‍കിയിട്ടുണ്ട്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ നിയമ തടസ്സമില്ല.
അതേസമയം, ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.