
ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫരീദാബാദിലെ എന്‍.എച്ച്.പി.സി ലിമിറ്റഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലായി 248 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബര്‍ 01

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക
അസിസ്റ്റന്റ് രാജ്ഭാഷ (ഓഫീസര്‍)
ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇ&സി)
സൂപ്പര്‍വൈസര്‍ (ഐടി)
സീനിയര്‍ അക്കൗണ്ടന്റ്
ഹിന്ദി ട്രാന്‍സ്ലേറ്റര്‍
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
അസിസ്റ്റന്റ് രാജ്ഭാഷ (ഓഫീസര്‍)
ഹിന്ദിയില്‍ പിജി (ബിരുദത്തില്‍ ഇംഗ്ലീഷ് ഇലക്ടീവ് വിഷയമായിരിക്കണം). അല്ലെങ്കില്‍ ഇംഗ്ലീഷില്‍ പിജി (ബിരുദത്തില്‍ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം)
3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇ&സി)
സിവില്‍/ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗങ്ങളിലൊന്നില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
സൂപ്പര്‍വൈസര്‍ (ഐടി)
ഡിഗ്രി, ഡിഒഇഎസിസി എ ലെവല്‍ കോഴ്‌സ്/ തത്തുല്യ ബിരുദം.
അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ 3 വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ ബിസിഎ/ ബിഎസ്‌സി (കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടി)
സീനിയര്‍ അക്കൗണ്ടന്റ്
സിഎ ഇന്റര്‍ ജയം/ സിഎംഎ ഇന്റര്‍ ജയം.
ഹിന്ദി ട്രാന്‍സ്ലേറ്റര്‍
ഹിന്ദിയില്‍ പിജി (ബിരുദത്തില്‍ ഇംഗ്ലീഷ് ഇലക്ടീവ് വിഷയമായിരിക്കണം). അല്ലെങ്കില്‍ ഇംഗ്ലീഷില്‍ പിജി (ബിരുദത്തില്‍ ഹിന്ദി ഇലക്ടീവ് വിഷയമാരിക്കണം).
ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ട്രാന്‍സ്ലേഷനില്‍ ബിരുദം/ ഡിപ്ലോമ (ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും).
ശമ്പളം
അസിസ്റ്റന്റ് രാജ്ഭാഷ (ഓഫീസര്‍) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 1,40,000 രൂപവരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇ&സി) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,900- 1,19,500 ശമ്പളം ലഭിക്കും.
സൂപ്പര്‍വൈസര്‍ (ഐടി) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,900- 1,19,500 ശമ്പളം ലഭിക്കും.
സീനിയര്‍ അക്കൗണ്ടന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,900- 1,19,500 ശമ്പളം ലഭിക്കും.
ഹിന്ദി ട്രാന്‍സ്ലേറ്റര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27000 – 1,05,000 ശമ്ബളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി, സ്ത്രീകള്‍, വിമുക്ത ഭടന്‍മാര്‍ക് ഫീസില്ല.
താല്‍പര്യമുള്ളവര്‍ എന്‍എച്ച്‌പിസി ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ അപേക്ഷ പ്രോസ്‌പെക്ടസും മറ്റ് വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 1.
വെബ്‌സൈറ്റ്: www.nhpcindia.com