video
play-sharp-fill

ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം.

അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, ബാക്കി നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group