play-sharp-fill
കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ആരംഭിച്ചു: അനിൽകുമാർ ജില്ലാ പ്രസിഡന്റ്; ഉദയൻ സെക്രട്ടറി

കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ആരംഭിച്ചു: അനിൽകുമാർ ജില്ലാ പ്രസിഡന്റ്; ഉദയൻ സെക്രട്ടറി

സ്വന്തം ലേഖകൻ

കോട്ടയം: ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുവാനുള്ള സംഘടിത ശ്രമം നടക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു .കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം സി.എസ്.ഐ.റിട്രീറ്റ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദയൻ

യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി.റസ്സൽ, എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ പ്രസിഡന്റ് കെ.വി.അനീഷ് ലാൽ,കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആൻറ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി.മാന്നാത്ത് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമോദ് കുമാർ

യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ.സ്വാഗതവും, ജില്ലാ ട്രഷറർ എൻ.പി.പ്രമോദ്കുമാർ നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ. സാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ കൃഷ്ണൻ നായർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ പതാക ഉയർത്തി സംസാരിച്ചു. തുടർന്ന് ജില്ലാ പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ചേർന്ന 2019ലെ കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ എൻ.പി.പ്രമോദ് കുമാർ വരവ് ചെലവ് കണക്കും, ആസ്തി ബാധ്യത സ്റ്റേറ്റ്മെൻറും അവതരിപ്പിച്ചു.
സമ്മേളനം താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ്: കെ.ആർ അനിൽ കുമാർ

വൈസ് പ്രസിഡൻറുമാർ: വി.പി.രജനി,
ജി.സോമരാജൻ

ജില്ലാ സെക്രട്ടറി: ഉദയൻ വി.കെ

ജോയിന്റ് സെക്രട്ടറിമാർ: എം.എൻ അനിൽ കുമാർ, റ്റി.ഷാജി

ജില്ലാ ട്രഷറർ: എൻ.പി.പ്രമോദ് കുമാർ

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ: ജെ.അശോക് കുമാർ, സന്തോഷ്.കെ കുമാർ,അൽഫോൻസാ ആന്റണി, ജോയൽ.റ്റി. തെക്കേടം, വി.കെ.വിപിനൻ, വി.സി.അജിത് കുമാർ, സി.എസ് ബിജു, വി.സാബു, എസ്.അനൂപ്, എ.എൻ തങ്കമണി

വൈകിട്ട് ആറ് മണിക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ സാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ സമാപന ദിവസമായ മാർച്ച് 2 രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ‘ഭരണഘടന മൂല്യങ്ങളും തൊഴിലാളി വർഗ പോരാട്ടങ്ങളും’ എന്ന വിഷയത്തിൽ ഡോ.എ.സമ്പത്ത് പ്രഭാഷണം നടത്തും.തുടർന്ന് നടക്കുന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ സുഹൃദ് സമ്മേളനത്തിൽ പങ്കെടുക്കും.
വൈകിട്ട് 5.30ന് മണിക്ക് സമ്മേളനം സമാപിക്കും.