play-sharp-fill
എന്‍ജിഒ യൂണിയന്‍ 57-ാം സംസ്ഥാനസമ്മേളനം സമാപിച്ചു

എന്‍ജിഒ യൂണിയന്‍ 57-ാം സംസ്ഥാനസമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം :കേരളാ എന്‍ജിഒ യൂണിയന്റെ 57-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തും എല്ലാ ജില്ലകളിലും വിര്‍ച്വലായി ചേര്‍ന്നു. കോട്ടയം ജില്ലയിലെ സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ വച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.

അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകമാകെ പടര്‍ന്ന് 17 ലക്ഷത്തിലേറെ ആളുകളുടെ ജീവനെടുത്ത കോവിഡ് മഹാമാരിയേയും ലാഭം കുന്നുകൂട്ടാനുള്ള മാര്‍ഗമായാണ് മുതലാളിത്തം കാണുന്നതെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. പുതിയ ബില്ലുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ മാസങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിരുന്ന ഇന്ത്യയില്‍, മോദി സര്‍ക്കാര്‍ ചര്‍ച്ചയേ ഇല്ലാതെ ഏകപക്ഷീയമായി കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായി ബില്ലുകള്‍ കൊണ്ടുവന്ന് പാസ്സായതായി പ്രഖ്യാപിച്ച് നടപ്പാക്കുകയാണ്. കോര്‍പറേറ്റുകളുടെ അടിയാളന്മാരായി ഇന്ത്യന്‍ കര്‍ഷകരെ മാറ്റുന്ന, കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്നതിന് ആവശ്യമായ തീരുമാനങ്ങളും, ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള എന്‍ജിഒ യൂണിയന്റെ സംസ്ഥാനസമ്മേളനത്തില്‍ കൈക്കൊള്ളണമെന്ന് എസ്‌ രാമചന്ദ്രന്‍ പിള്ള ആഹ്വാനം ചെയ്തു. കര്‍ഷകസമരത്തിന് എന്‍ജിഒ യൂണിയന്‍ സംഭാവന ചെയ്ത 10,05,000 രൂപയുടെ രേഖകള്‍ സമ്മേളനത്തില്‍ വച്ച് ജനറല്‍ സെക്രട്ടറി എം എ അജിത് കുമാറില്‍ നിന്ന് എസ്‌ രാമചന്ദ്രന്‍ പിള്ള ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group