video
play-sharp-fill
നേരറിവുകള്‍: എന്‍ജിഒ യൂണിയന്‍ ജില്ലാ കലാജാഥയ്ക്ക് തിങ്കളാഴ്ച തുടക്കം

നേരറിവുകള്‍: എന്‍ജിഒ യൂണിയന്‍ ജില്ലാ കലാജാഥയ്ക്ക് തിങ്കളാഴ്ച തുടക്കം

സ്വന്തം ലേഖകൻ

കോട്ടയം: കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ തീക്കതിര്‍ കലാവേദിയുടെ ആഭിമുഖ്യത്തിലുള്ള ‘നേരറിവുകള്‍’ ജില്ലാ കലാജാഥ ഇന്ന് വൈകിട്ട് നാലിന് കറുകച്ചാലില്‍ സിനിമാതാരം കലാഭവന്‍ പ്രജോദ് ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 1 തിങ്കള്‍ 4 പിഎം – കറുകച്ചാല്‍ ഉദ്ഘാടനം
മാര്‍ച്ച് 3 ബുധന്‍ 9 എഎം – പാമ്പാടി
11 എഎം – പള്ളിക്കത്തോട്
3 പിഎം – പൊന്‍കുന്നം
5 പിഎം – പൈക
6 പിഎം – കാഞ്ഞിരപ്പള്ളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് 4 വ്യാഴം 9 എഎം – പാലാ
11 എഎം – ഉഴവൂര്‍
3 പിഎം – കുറവിലങ്ങാട്
5 പിഎം – തലയോലപ്പറമ്പ്
6 പിഎം – വൈക്കം

മാര്‍ച്ച് 5 വെള്ളി 9 എഎം – ഏറ്റുമാനൂര്‍
11 എഎം – പ്രാവട്ടം
3 പിഎം – കഞ്ഞിക്കുഴി
5 പിഎം – നാഗമ്പടം
6 പിഎം – തിരുനക്കര സമാപനം

പ്രതിസന്ധികളെ മറികടന്ന ജനതയുടെ ബദല്‍ അന്വേഷണത്തിന്റെയും ആവിഷ്കാരത്തിന്റെയും ഓര്‍മകള്‍ പുതുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദുര്‍ഘടസന്ധികളെ അതിജീവിച്ച് നവകേരളത്തിലേയ്ക്ക് നടന്നടുക്കുന്ന ഈ നിമിഷങ്ങള്‍ കേരള എന്‍ജിഒ യൂണിയന്‍ കലാജാഥയിലൂടെ ഭാവിയിലേയ്ക്ക് രേഖപ്പെടുത്തുകയാണ്. വര്‍ത്തമാനകാലത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ച് വരും ദിവസങ്ങളില്‍ കലാജാഥ ജില്ലയിലെ തെരുവോരങ്ങളില്‍ സജീവമാകും.

എല്ലാ വിഭാഗം ജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും, തീക്കതിര്‍ കലാവേദി കണ്‍വീനര്‍ സന്തോഷ് കെ കുമാറും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാറും ജില്ലാ സെക്രട്ടറി വി കെ ഉദയനും അഭ്യര്‍ത്ഥിച്ചു.