video
play-sharp-fill

ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പൂർണ്ണമായും നൽകുക : രഞ്ജു കെ മാത്യു

ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പൂർണ്ണമായും നൽകുക : രഞ്ജു കെ മാത്യു

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി : ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശികയായ ക്ഷാമബത്തയും ശബള പരിഷ്ക്കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പാമ്പാടി സബ് ട്രഷറിയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡൻ്റ് എം.സി. ജോണിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി , സിജിൻ മാത്യു , ജയ്ൻ കേശവൻ , ബിജു എം കുര്യൻ എന്നിവർ പ്രസംഗിച്ചു.