video
play-sharp-fill

പെൻഷൻ നിർണ്ണയ കാലാവധി വെട്ടിക്കുറയ്ക്കരുത് : രഞ്ജു കെ മാത്യു

പെൻഷൻ നിർണ്ണയ കാലാവധി വെട്ടിക്കുറയ്ക്കരുത് : രഞ്ജു കെ മാത്യു

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി : സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്ന കാലാവധി വെട്ടിക്കുറച്ച കറുത്ത ഉത്തരവ് പുനപരിശോധിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

16 % ക്ഷാമബത്ത , ലീവ് സറണ്ടർ , തടഞ്ഞുവച്ച ഒരു മാസ ശമ്പളം എന്നിവ നൽകുവാൻ സർക്കാർ തയ്യാറാവുന്നില്ല. ശബള പരിഷ്ക്കരണവും നീട്ടികൊണ്ടു പോകുകയാണ്. പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് ഈപ്പൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി , ബ്രാഞ്ച് സെക്രട്ടറി സിജിൻ മാത്യു , ട്രഷറർ ബിജു എം.കുര്യൻ എന്നിവർ പ്രസംഗിച്ചു.