റീ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിന് മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

Spread the love

കോട്ടയം: ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് സർവ്വേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ഇറക്കിയ ഔട്ട് ടേൺ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ പ്രതിഷേധ സംഗമം നടന്നു.

video
play-sharp-fill

കേരള എ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.ആർ തമ്പി, സെലസ്റ്റ്യൻ സേവ്യർ, ടി. കെ അജയൻ, ബ്രാഞ്ച് പ്രസിഡൻ്റ് മാരായ സജിമോൻ സി ഏബ്രഹാം, പ്രതീഷ് കുമാർ കെ.സി, പി.എൻ ചന്ദ്രബാബു, പ്രവീൺലാൽ ഓമനക്കുട്ടൻ, ജയകുമാർ കെ. എസ് , ബ്രാഞ്ച് സെക്രട്ടറിമാരായ ജഗദീഷ് . ജെ, ബിന്ദു എസ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group