play-sharp-fill
മരിച്ചിട്ടും അമ്മയെ പറ്റിച്ച്  മകളും ചെറുമകനും ; എട്ട് വർഷം മുൻപ് മരിച്ചുപോയ അമ്മയുടെ പെൻഷൻ തുക വ്യാജരേഖകൾ ചമച്ച്  അടിച്ച് മാറ്റിയ മകളും ചെറുമകനും പൊലീസ് പിടിയിൽ

മരിച്ചിട്ടും അമ്മയെ പറ്റിച്ച് മകളും ചെറുമകനും ; എട്ട് വർഷം മുൻപ് മരിച്ചുപോയ അമ്മയുടെ പെൻഷൻ തുക വ്യാജരേഖകൾ ചമച്ച് അടിച്ച് മാറ്റിയ മകളും ചെറുമകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: മരിച്ചുപോയ മുത്തശ്ശിയുടെ പെൻഷൻ തുക തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ അരംഗമുഗൾ ബാബുഭവനിൽ പ്രജിത്തിനെ(25)യാണ് പൊലീസ് പിടികൂടിയത്. വ്യാജരേഖകൾ ചമച്ചാണ് യുവാവ് പെൻഷൻ തുക തട്ടിയെടുത്തത്.

ൃകേസിൽ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രജിത്തിന്റെ മുത്തച്ഛൻ അപ്പുക്കുട്ടൻ കെഎസ്ഇബി ജീവനക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ പെൻഷൻ, അവകാശിയായ അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മയ്ക്കു ലഭിച്ചു. എടിഎം കാർഡ് ഉപയോഗിക്കാൻ വശമില്ലായിരുന്ന പൊന്നമ്മ, പെൻഷൻ തുക പിൻവലിക്കാൻ കൊച്ചുമകൻ പ്രജിത്തിന്റെ സഹായവും തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് തട്ടിപ്പിന്റെ തുടക്കം. മുത്തശ്ശി മരിച്ച ശേഷവും അക്കൗണ്ടിൽ എത്തിയ പെൻഷൻ തുക പ്രജിത്ത് പിൻവലിച്ചുകൊണ്ടിരുന്നു. മുത്തശ്ശിയുടെ മരണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയുമില്ല.

പിന്നീട് വ്യാജ രേഖകൾ ചമച്ച് പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണു വിവരം. പ്രജിത്തിന്റെ മാതാവ് ഈ കേസിൽ കോടതിയുടെ മുൻകൂർ ജാമ്യം നേടി. അറസ്റ്റിലായ പ്രജിത്തിനെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.