രോഗികൾ വെള്ളത്തിൽ ; കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി

Spread the love

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. വെള്ളം പൂർണമായി നീക്കിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group