“വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നു…! നെയ്യാറ്റിന്‍കരയില്‍ മൊബൈൽ ഷോപ്പ് ഉടമ മരിച്ച സംഭവത്തിൽ കുറിപ്പ് കണ്ടെത്തി

Spread the love

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡരികിലെ മരത്തിൽ 48കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

video
play-sharp-fill

നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപായിരുന്നു മരിച്ചത്.

ഇയാളുടെ മൊബൈല്‍ കടയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
ദിലീപിന് വലിയ കടബാധ്യത
ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സിലര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.