
രണ്ട് ദിവസം കുട്ടികളെ ഉപ്പായ്‌ക്കൊപ്പം താമസിക്കാന്‍ വിട്ടു; തിരിച്ചെത്തിയത് കുഞ്ഞുങ്ങളുടെ മൃതശരീശം; പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള പ്രതികാരം തീര്‍ത്തത് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന്; കൊലപ്പെടുത്തുന്നതിന് മുന്‍പ് പുതുവസ്ത്രവും ഭക്ഷണവും വാങ്ങി നല്‍കി; നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ സഫീറിന്റെ ക്രൂരമനസ്സ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നൈനാംകോണം സ്വദേശിയായ സഫീര്‍ ആത്മഹത്യ ചെയ്തത്.
ഓട്ടോഡ്രൈവറായിരുന്ന സഫീര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സഫീറിന്റെ ഭാര്യ കുട്ടികളോടൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം. രണ്ടുദിവസം മുമ്പാണ് മക്കളെ സഫീര്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണം, അവരെ എന്റെയൊപ്പം അയക്കണം എന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയുടെ ഒപ്പമാണല്ലോ എന്ന വിശ്വാസത്തില്‍ അവര്‍ കുട്ടികളെ രണ്ട് ദിവസമ ഉപ്പയുടെ ഒപ്പം കഴിയാന്‍ പറഞ്ഞുവിട്ടു. കുട്ടികളെ കൂട്ടിക്കൊണ്ടുപോയ സഫീര്‍ ഇവര്‍ക്ക് പുതുവസ്ത്രവും ഭക്ഷണവും മറ്റും വാങ്ങി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക വിവരം നാട് മുഴുവന്‍ അറിഞ്ഞപ്പോഴും സഫീറിന്റെ ഭാര്യ റജീന കാര്യമറിഞ്ഞില്ല. നാട്ടുകാര്‍ ഉവരുടെ വീട്ടിലേക്ക് കൊലപാതക വിവരവുമായി ആളുകള്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മക്കള്‍ വരുന്നതും കാത്തിരുന്ന റജീന, പിന്നെ കണ്ടത് ജീവനറ്റ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയുമാണ്. വളരെ നല്ല രീതിയില്‍ കഴിഞ്ഞ കുടുംബമായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ ഇവരുടേത്. സഫീറിന് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെയാണ് താളം തെറ്റിത്തുടങ്ങിയത്.
സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. പൊലീസ് സ്ഥലത്തെത്തി റജീന ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്.