മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ

Spread the love

തിരുവനന്തപുരം : മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 47.62 ഗ്രാം ബ്രൗൺ ഷുഗറും 20.407 ഗ്രാം കഞ്ചാവുമായി യുവാവ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ.
പശ്ചിമബംഗാളിൽ നിന്നും വൻതോതിൽ മാരക മയക്കുമരുനായ ബ്രൗൺഷുഗറും കഞ്ചാവും കടത്തുന്ന കിഡ്നാപ്പിങ് കേസ് ഉൾപ്പെടെ നിരവധി കേസുകളുള്ള ബംഗാൾ സ്വദേശിയായ റിയാജുദ്ദീൻ ഷെയ്ഖ് മകൻ 34 വയസ്സുള്ള മനുറുൽ ഇസ്ലാം നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ 10 ദിവസം നീണ്ട നീക്കത്തിനൊടുവിൽ ആണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. ബൈക്കിൽ കറങ്ങിനടന്ന് ബ്രൗൺഷുഗർ വില്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിൽ ആയത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സുപ്രധാനിയാണ് ഇയാൾ. ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. പയറ്റിവിള ഭാഗത്തുള്ള അതിഥി തൊഴിലാളികൾക്ക് വിൽപ്പന നടത്താൻ നിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്.

അലൂമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിലാണ് 47.62 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തത്. മാർക്കറ്റിൽ 5 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുഗറും കഞ്ചാവുമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കൂടാതെ ഇയാളുടെ പക്കൽ നിന്നും തൊണ്ടി മണിയായി 500 രൂപ, റെഡ് മീനത്തിൽ പെട്ട മൊബൈൽ ഫോൺ, ഹീറോ പാഷൻ പ്രോ ബൈക്ക് എന്നിവ കണ്ടെടുത്തു. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ രമേശ് കുമാർ(ഗ്രേഡ്), രതീഷ് (പിഒ)ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ സനൽ, അനീഷ്, ലാൽ കൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്,അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group