നെയ്യാറ്റിന്‍കരയിൽ വാഹനാപകടം ;അമ്മയ്‌ക്കൊപ്പം സഞ്ചരിക്കവേ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുവയസ്സുകാരന് മരിച്ചു

Spread the love

തിരുവനന്തപുരം :നെയ്യാറ്റിന്‍കര കാരോട് സ്‌കൂട്ടറില്‍ നിന്നു വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു.പൊഴിയൂര്‍ അമ്ബലക്കോണം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥി പവിന്‍ സുനില്‍ ആണ് മരിച്ചത്.

അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുമ്ബോള്‍ പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടുമക്കളുമായി അമ്മ സ്‌കൂട്ടറില്‍പ്പോകുമ്ബോഴായിരുന്നു അപകടം.

തോട്ടിലേക്ക് വീണ പവിന്റെ മുകളിലേക്ക് സ്‌കൂട്ടര്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group