video
play-sharp-fill
നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ കുട്ടികള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് രാജനെയും അമ്പിളിയെയും അടക്കം ചെയ്ത സ്ഥലം ബോബി വാങ്ങിയത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കുട്ടികളെ സംരക്ഷിക്കുമെന്നും ബോബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group