നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങി മരിച്ചു; രണ്ടം​ഗസംഘത്തിലെ ഒരാളെ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല; രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

Spread the love

തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. പിരായുമ്മൂട് സ്വദേശി വിപിന്റെ (29) മൃതദ്ദേഹമാണ് കണ്ടെത്തിയത്.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്.

നെയ്യാറ്റിൻകര ഓലത്താന്നി, പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങിയവരെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്. ആഴാംകുളം സ്വദേശി ശ്യാമിനായാണ് (35) ഇനി തെരച്ചിൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ തെരച്ചിൽ പുനരാരംഭിക്കും