
‘നെയ്‌ച്ചോർ’ കൊതിയന്മാരാണ് നമ്മള്‍ എല്ലാവരും. എത്ര കഴിച്ചാലും കൊതിമാറില്ല, അതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ചിലർ എത്ര ശ്രദ്ധിച്ച് ഉണ്ടാക്കിയാലും നെയ്‌ച്ചോർ കുഴഞ്ഞു പോകും. താഴെ പറയുന്ന പോലെ ഒന്ന് ഉണ്ടാക്കിനോക്കൂ, കിടിലൻ നെയ്‌ച്ചോർ കഴിക്കാം.
അവശ്യ സാധനങ്ങള്‍
കൈമ അരി – 4 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം – ഏഴര കപ്പ്
സവാള
നെയ്യ്
വെളിച്ചെണ്ണ
ഏലയ്ക്ക
ഗ്രാമ്പൂ
കറുവാപ്പട്ട
തക്കോലം
ഉപ്പ്
കശുവണ്ടി, മുന്തിരി
തയാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക.
ഏലയ്ക്ക, ഗ്രാമ്ബൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യില്‍ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക.
വെള്ളം വറ്റാറാവുമ്ബോള്‍ ഉപ്പ് വേണമെങ്കില്‍ ഇടുക. ചോറ് വെന്താല്‍ ഇറക്കി വയ്ക്കുക. ഇതിനു മുകളില്‍ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക.




