video
play-sharp-fill

സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ വെച്ച് തുന്നിയ സംഭവം; സ്ഥിരം ലോക അദാലത്ത് കുറ്റക്കാരിയെന്ന് കണ്ടെത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്  ഡോ.സുജ അഗസ്റ്റിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി നൽകി ഹൈക്കോടതി അഭിഭാഷകനും  പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിങ്

Spread the love

തിരുവനന്തപുരം:സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട ഗൈനക്കോളജിസ്റ്റിനെതിരെ ആരോഗ്യ വകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പരാതി.

സർജിക്കൽ മോപ് ഗർഭ പാത്രത്തിനുള്ളിൽ വച്ച് തുന്നിയ സംഭവത്തിൽ കുറ്റക്കാരിയെന്ന് സ്ഥിരം ലോക് അദാലത്ത് കണ്ടെത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ . സുജ അഗസ്റ്റിന് എതിരെയാണ് പരാതി .

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ തെളിവുകൾ ശേഖരിച്ചും ഭാഗം കെട്ടുമാണ് സ്ഥിരം ലോക് അദാലത്ത് ഉത്തരവ് പുറപ്പെടുവിച്ചത് . അതീവ ഗുരുതര വീഴ്ചയാണ് ഡോക്ടർക്കെതിരെ ലോക് അദാലത്ത് കണ്ടെത്തിയത് .

3 ലക്ഷം രൂപ പിഴ അടയ്ക്കുവാനും , 10000 രൂപചികിത്സാ ചിലവ് നൽകുവാനും , 5000 രൂപ കോടതി ചിലവായി നൽകാനുമാണ് നിർദ്ദേശിച്ചത് .

സ്ഥിരം ലോക് അദാലത്ത് വിധിയുടെ പശ്ചാലത്തിൽ ആരോഗ്യ വകുപ്പിന്റേതായ നടപടിയും ഡോക്ടർക്ക് എതിരെ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്