‘ന്യൂ ഇയര്‍ @ 900 കണ്ടി’ ; യാത്രക്കാര്‍ക്ക് കിടിലന്‍ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി ; വയനാട്ടില്‍ ഡി.ജെ പാര്‍ട്ടിയുമായി രണ്ടുദിവസത്തെ പുതുവത്സര യാത്ര

Spread the love

സ്വന്തം ലേഖകൻ

യാത്രക്കാര്‍ക്ക് കിടിലന്‍ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് വയനാട്ടിലേക്ക് രണ്ടുദിവസത്തെ പുതുവത്സര യാത്ര സംഘടിപ്പിക്കുന്നത്.

31-ന് ആരംഭിച്ച് ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. പാലക്കാട് നിന്ന് രാവിലെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുക. ജനുവരി 1 ന് വൈകിട്ടോടെ തിരിച്ചെത്തും. രണ്ട് നേരത്തെ ഭക്ഷണവും താമസവും പുതുവത്സര ആഘോഷ പരിപാടികളും ഉള്‍പ്പെടുന്നതാണ് പാക്കേജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ന്യൂ ഇയര്‍ @ 900 കണ്ടി’ എന്നപേരില്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ എന്‍ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി, കുറുവ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 31 ന് രാത്രിയില്‍ 900 കണ്ടിയിയിലാണ് താമസം. അവിടെ വെച്ച് ഡി.ജെ ഉള്‍പ്പടെ പരിപാടികളുമായി പുതുവത്സരാഘോഷവും നടക്കും.

40 പേര്‍ക്കാണ് സീറ്റ്. 3300 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ടിക്കറ്റുകള്‍ ഏതാണ്ട് വിറ്റുതീര്‍ന്നതായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു. ഫോണ്‍: 7012988534, 9995090216.