play-sharp-fill
പുതുവര്‍ഷം ആഘോഷിച്ച്‌ എന്തായാലും പെരുവഴിയിലാകില്ല; സര്‍വീസ് നീട്ടി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

പുതുവര്‍ഷം ആഘോഷിച്ച്‌ എന്തായാലും പെരുവഴിയിലാകില്ല; സര്‍വീസ് നീട്ടി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് തിക്കും തിരക്കും ഒഴിവാക്കാൻ കൊച്ചി മെട്രോയും.

കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 1 മണി വരെ തുടരും. ഡിസംബര്‍ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്.

ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും വാട്ടര്‍ മെട്രോ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിക്ക് ശേഷം വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് പുലര്‍ച്ചെ 5 മണി വരെയും സര്‍വ്വീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സര രാവില്‍ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനുമാണ് അധിക സര്‍വീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അറിയിച്ചു.

അതേസമയം എറണാകുളം- ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് രാത്രി ഏഴുവരെ മാത്രമാണ് ഉണ്ടാവുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.