
കോഴിക്കോട്: വടകര കീഴലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം.
ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.
സംഭവത്തില്‍ ഷൈജു, അശ്വന്ത് എന്നീ രണ്ട പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അശ്വന്തിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും അടിയന്തിരമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിച്ചതിന്റെ ശക്തിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


