video
play-sharp-fill
പുതുവത്സരദിനത്തിൽ ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ; ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ

പുതുവത്സരദിനത്തിൽ ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ; ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ലോകത്ത് ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ.എറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ.ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയിലാകുമെന്നും ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്നും കണക്കുകൂട്ടലുമായി യൂണിസെഫ്. പുതുവത്സരദിനത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകൾ യുണിസെഫ് തയ്യാറാക്കിയിരിക്കുന്നത്.

പുതുവത്സരദിനത്തിൽ ലോകത്താകെ ഏകദേശം 3,92,078 കുഞ്ഞുങ്ങൾ പിറക്കുമെന്നും ഇതിൽ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താൻ, ഇൻഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകുമെന്നുമാണ് യൂണിസെഫിന്റെ കണക്കുകൂട്ടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷത്തെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കിൽ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക. ജനുവരി ഒന്നിന് ഇന്ത്യയിൽ മാത്രം 67,385 കുഞ്ഞുങ്ങൾ പിറക്കുമെന്നാണ് യുണിസെഫിന്റെ അനുമാനം. ലോകത്തെ ആകെ ജനനത്തിൽ 17 ശതമാനവും, പുതുവത്സരദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്.