
എറണാകുളം: പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് ബാർ ഹോട്ടലുകള്‍ക്ക് മുൻപില്‍ വാഹന സൗകര്യം ഉണ്ടായിരിക്കമെന്ന് ഹോട്ടല്‍ ബാർ ഉടമകള്‍ക്ക് നിർദേശം നൽകി മോട്ടോർ വാഹന വകുപ്പ്.
എറണാകുളം റീജിണല്‍ ട്രാൻസ്പോർട്ട് ഓഫീസറാണ് ഉത്തരവിട്ടത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുവാനാണ് പുതിയ നിർദ്ദേശം. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദേശിക്കണം.
ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാൻ ശനിയാഴ്ച കലക്ടറുടെയും മേയറുടെയും അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോർട്ട്കൊച്ചിയില്‍ മാത്രം നൂറുകണക്കിന് പൊലീസുകാർ സുരക്ഷക്കായി ഉണ്ടാകും. പാർക്കിംഗ് സൗകര്യങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, സി.സി.ടി.വി സംവിധാനങ്ങള്‍ എന്നിവ പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.



