‘പുതുവർഷം അടിച്ച് പൊളിച്ച് കന്നഡക്കാർ’; അര ദിവസം കൊണ്ട് കർണാടകയിൽ വിറ്റഴിച്ചത് 308 കോടിയുടെ മദ്യം; കഴിഞ്ഞവർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ കണക്ക്; മുഴുവൻ ദിവസത്തെ കണക്കെടുത്താൽ ഇനിയും ഉയരുമെന്ന് എക്സൈസ് വകുപ്പ്
ബംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്.
2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതൽ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്.
വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ബജറ്റിൽ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇതും മദ്യവിൽപ്പനയിൽ ലാഭമുണ്ടാക്കി.