video

00:00

വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരൻ മരിച്ച നിലയിൽ

വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരൻ മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖിക

തലയോലപ്പറമ്പ് :വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിലെ ജീവനക്കാരനെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കാരിക്കോട് അരുൺ നിവാസിൽ ഒ.ജി.ശിവദാസൻ നായരെയാണ്(58) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളൂർ ന്യൂസ് പ്രിൻറ് ഫ്രാക്ടറിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് മാസങ്ങളായി ശമ്പളം ലഭിക്കാത്തതുമൂലം ശിവദാസൻ നായർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. വരുമാനം നിലച്ചതോടെ രോഗിയായ ഭാര്യയെ ചികിത്സിക്കുവാൻ പോലും മാർഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ശിവദാസൻ. ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താൻ വസ്തു വിൽക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതം വഴിമുട്ടിയതിൻറെ നിരാശയിൽ ഇയാൾ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഗീത.മക്കൾ: ആതിര, അരുൺ. മരുമക്കൾ: അഖിൽ, മീനു.വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Tags :