പത്രവിതരണത്തിനിടെ തെരുവ് നായ ആക്രമിച്ചു ; കൊല്ലത്ത് പത്ര ഏജന്‍റിന് ഗുരുതര പരിക്ക്

Spread the love

പുനലൂര്‍: പത്രവിതരണത്തിനിടെ, നായ് ആക്രമിച്ച്‌ ഏജന്‍റിന് ഗുരുതരമായി പരിക്കേറ്റു. വിവിധ പത്രങ്ങളുടെ ഏജന്‍റ് നെല്ലിപ്പള്ളി കല്ലാര്‍ അക്ഷയ ഭവനില്‍ ആര്‍.

വിജയകുമാറിനാണ് (70) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ചെമ്മന്തൂര്‍ മുരുകന്‍ കോവില്‍ ഭാഗത്ത് ഇരുചക്ര വാഹനത്തില്‍ പത്ര വിതരണത്തിനെത്തിയപ്പോഴാണ് നായ് ആക്രമിച്ചത്.

വലതുകണ്ണിനും താഴെയും ഇടത് കൈക്കും പരിക്കേറ്റു. ബഹളം കേട്ടെത്തിയ ഹരിതകര്‍മ സേനാംഗം നായെ വിരട്ടിയോടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവെപ്പിന് വാക്സിന്‍ ഇല്ലാത്തതിനാല്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് കുത്തിവെപ്പെടുത്തത്.