video
play-sharp-fill

ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ പണം സമാഹരിച്ചു ഡി വൈ എഫ് ഐ യുടെ സ്നേഹകിറ്റ് വിതരണം

ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ പണം സമാഹരിച്ചു ഡി വൈ എഫ് ഐ യുടെ സ്നേഹകിറ്റ് വിതരണം

Spread the love

സ്വന്തം ലേഖകൻ

കൂട്ടിക്കൽ : കൊവിഡും ലോക്ഡൗണും കാരണം ദുരിതത്തിലായവർക്ക് താങ്ങായി ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖല കമ്മറ്റി.

വീടുകൾ കയറി ഇറങ്ങി ശേഖരിച്ച പത്രപേപ്പറുകൾ വിറ്റാണ് കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ഫണ്ട്‌ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത്.
ഇതിലൂടെ കൂട്ടിക്കൽ ഡി വൈ എഫ് ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്‌നേഹകിറ്റ് വിതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുകക്ക് പച്ചക്കറി, പഴം കിറ്റുകൾ വിതരണം ചെയ്തത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

കൂട്ടിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ സണ്ണി,ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖലാ സെക്രട്ടറി സുജിത്ത് എം എസ് എന്നിവർ സംസാരിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡി വൈ എഫ് ഐ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന്
കെ രാജേഷ് പറഞ്ഞു. ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് സുധീഷ് സുരേഷ്, കമ്മറ്റി അംഗങ്ങൾ അനന്ദു സാബു, പ്രവീൺ മാത്യു, ബോബി, മനോജ്‌, ആദിൽ, ബിലാൽ, ജിതിൻ, റെഫീഖ് തുടങ്ങിയവർ പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കിറ്റുകൾ എത്തിച്ചു നൽകി. കൊവിഡും ലോക്ക് ഡൗണും മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ ആണ് കിറ്റുകൾ എത്തിച്ചു വരുന്നത്.

ഇതുവരെ അറുനൂറോളം കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചെന്നും കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നത് വരെ കിറ്റ് വിതരണം തുടരുമെന്നും മേഖലാ സെക്രട്ടറി എം.എസ് സുജിത്ത് അറിയിച്ചു.