play-sharp-fill
നഗരമധ്യത്തിലെ കൊലപാതകം: മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി: അൽപ സമയത്തിനകം പുറത്തെടുക്കും

നഗരമധ്യത്തിലെ കൊലപാതകം: മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി: അൽപ സമയത്തിനകം പുറത്തെടുക്കും

ശ്രീകുമാർ
കോട്ടയം: നഗരമധ്യത്തിൽ അനാശാസ്യ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെയുണ്ടായ കൊലപാതകത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തി. രണ്ടു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്നു കണ്ടെത്തിയത്. ഏതാനും നിമിഷങ്ങൾക്കകം മൃതദേഹം പുറത്തെടുക്കും. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ ബിന്ദു വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ മുന്നിലെത്തി തന്റെ ഭർത്താവ് സന്തോഷും സുഹൃത്തും ചേർന്ന് ഒരാളെ കൊലപ്പെടുത്തി നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയതായി വെളിപ്പെടുത്തിയത്. പാമ്പാടി സ്വദേശിയായ ബിനു എന്ന കൊച്ചുമോനെയാണ് കൊലപ്പെടുത്തി തള്ളിയതെന്നായിരുന്നു ബിന്ദുവിന്റെ മൊഴി. ഇതേ തുടർന്നാണ് വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ പൊലീസും അഗ്നിശമന സേനയും ചേർന്ന് കിണറ്റിൽ തിരച്ചിൽ ആരംഭിച്ചത്. തുടർന്നു ഒറു ദിവസം പൂർണമായും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയാണ് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചത്. തുടർന്നാണ് വൈകിട്ട് നാലരയോടെ ഇതേ കിറ്റിൽ തന്നെ മൃതദേഹം കണ്ടെത്തിയത്. 35 അടിയിലേറെ ആഴമുള്ള കിണറ്റിലെ വെള്ളം പൂർണമായും വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റും, നടപടികളും പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. ഡിവൈഎസ്പി ആർ.ശ്രീകുമാർ, സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതികളായ ആന സന്തോഷും, സഞ്ജയനും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.