video
play-sharp-fill

കോട്ടയം മനോരമയ്ക്ക് സമീപം യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയായ ചുണ്ടെലി ബാബു അറസ്റ്റിൽ

കോട്ടയം മനോരമയ്ക്ക് സമീപം യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയായ ചുണ്ടെലി ബാബു അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : ഇന്നലെ അർദ്ധരാത്രിയിൽ മനോരമയ്ക്ക് സമീപം യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ജയിലിൽ നിന്ന് മോചിതനായ ഇയാൾ ജയിലിൽ പോകുന്നതിനു മുമ്പ് ഇയാളുടെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് വേറൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയത്താൽ ഇന്നലെ അർദ്ധരാത്രിയോട് കൂടി മലയാള മനോരമഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ കയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, എസ്.ഐ രാജേഷ് കെ,സി.പി.ഓ മാരായ ദിലീപ് വർമ, രഞ്ജിത്ത് വി, സാജുമോൻ സി.കെ, അരുൺ സി.വിജയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.