ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ തന്നെ ; 91.84 പോയിന്റുമായി ഒന്നാംസ്ഥാനത്ത് ; രണ്ടാം സ്ഥാനം തുടർന്ന് റിപ്പോർട്ടർ ടിവി ; മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോർ ന്യൂസിന്റെ പോയിന്റ് നില താഴ്ന്നു ; 40.86 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്ത് ; അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും
സ്വന്തം ലേഖകൻ
കേരളത്തിലെ വാർത്ത ചാനല്‍ പോരാട്ടത്തില്‍ ബഹുദൂരം മുന്നോട്ട് പാഞ്ഞ് ഏഷ്യാനെറ്റ്. കഴിഞ്ഞ തവണ 90.67 ആയിരുന്ന പോയിന്റ് ഇത്തവണ 91.84 പോയിന്റിലേക്കായി.
അതേസമയം ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റിപ്പോർട്ടർ ടിവിക്ക് കഴിഞ്ഞ തവണത്തെ പോയിന്റ് നിലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. 75.53 ആണ് പുതിയ പോയിന്റ്. തുടർച്ചയായി മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോർ ന്യൂസ് 55.25 പോയിന്റില്‍ നിന്നും 54.40 ലേക്കായി താഴ്ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോരമ ന്യൂസ് 40.86 പോയിന്റുമായി നാലാം സ്ഥാനത്തും, 33.06 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്. 22.13 പോയിന്റുമായി ജനം ടിവി ആറാം സ്ഥാനം നിലനിർത്തുമ്ബോള്‍ 20.99 പോയിന്റുകളോടെ കൈരളി ടിവി പട്ടികയില്‍ ഏഴാമതാണ്. 12.51 പോയിന്റോടെ ന്യൂസ് 18 എട്ടാമതും, 9.78 പോയിന്റോടെ മീഡിയാ വണ്‍ ഒമ്ബതാമത് തന്നെ തുടരുകയാണ്.