video
play-sharp-fill

വിദ്യാർഥിയോട് ലൈം​ഗിക ബന്ധത്തിന് സമ്മതം ചോദിച്ച് അധ്യാപകൻ; വിദ്യാർത്ഥിനി പകർത്തിയ വീഡിയോ വൈറലായതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

വിദ്യാർഥിയോട് ലൈം​ഗിക ബന്ധത്തിന് സമ്മതം ചോദിച്ച് അധ്യാപകൻ; വിദ്യാർത്ഥിനി പകർത്തിയ വീഡിയോ വൈറലായതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്: വിദ്യാർഥിയോട് ലൈം​ഗിക ബന്ധത്തിന് സമ്മതം ചോദിക്കുന്ന അധ്യാപക​ന്റെ ദൃശ്യങ്ങൾ പുറത്ത്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. വിദ്യാർഥിനി തന്നെയാണ് വീഡിയോ പകർത്തിയത്.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പൂർവാഞ്ചൽ സർവകലാശാലയിലെ അധ്യാപകൻറെ ദ്യശ്യങ്ങളാണ് പുറത്തുവന്നത്. അധ്യാപകന്റെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും വിദ്യാർഥിനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇക്കാര്യം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി നേരിട്ട് പരാതി നൽകിയിട്ടിലെങ്കിലും ദ്യശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ട്വീറ്റ് ചെയ്തു. എന്നാൽ, സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.