തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ തന്നെ; ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത് ആയിരക്കണക്കിന് ആളുകളെ; കോട്ടയത്ത് മാത്രം തുറന്നത് 33 ക്യാമ്പുകൾ

തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ തന്നെ; ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത് ആയിരക്കണക്കിന് ആളുകളെ; കോട്ടയത്ത് മാത്രം തുറന്നത് 33 ക്യാമ്പുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുത്തി തീർത്ത നാശം വളരെ വലുതാണ് എന്നാണ് അടുത്ത സമയങ്ങളിൽ ആയി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനായിട്ടില്ല.

പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായി വന്ന മഴ എല്ലാം കൊണ്ടുപോയപ്പോള്‍ നിസഹയായി നോക്കിനില്‍ക്കുകയാണ് പലരും.എന്ത് ചെയ്യണം എന്നറിയാതെ കണ്ണിൽ കുതിർന്നിരിക്കുന്ന സാധാരണക്കാരുടെ ചിത്രങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കിടപ്പാടവും ഉറ്റവരെയും നഷ്ടമായവരെയും നിരവധിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കണക്കിന് ആളുകളെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നു. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒന്‍പതു പേര്‍ കൂട്ടിക്കലിലും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കാണാതായത്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാത്രിയും മഴ പെയ്തത് കോട്ടയം ജില്ലയില്‍ ആശങ്ക പടര്‍ത്തി. വൈദ്യുതിവിതരണം താറുമാറായി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖല ഇരുട്ടിലായി. 8000 വീടുകളില്‍ വൈദ്യുതിയില്ല. മുണ്ടക്കയത്തെ വൈദ്യുതി സെക്ഷന്‍ ഓഫിസും മുങ്ങി.

കോട്ടയത്തെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കാണാതായത് 9 പേരെയാണ്. ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. കനത്ത മഴയില്‍ കോട്ടയത്തിന്‍റെ കിഴക്കന്‍ മേഖല ഒറ്റപ്പെട്ടിരിക്കുകയണ്. കൂട്ടിക്കല്‍, മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലയില്‍ ശക്തമായ മഴ തുടരുന്നു. 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി. ഇടുക്കിയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.