നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആലുവയിലെ വീട്ടിൽ പരിശോധന; അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അന്വേഷണ സംഘം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്.

നടിയെ അക്രമിച്ച കേസിൽ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതിൽ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയിൽ പോയിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമലിൽ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച് കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയത്. ദിലീപിന്റെ തന്നെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിലും സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.