video
play-sharp-fill

ഭാര്യവീട്ടിൽ വിരുന്നിനെത്തി ; ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു ; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

ഭാര്യവീട്ടിൽ വിരുന്നിനെത്തി ; ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു ; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

Spread the love

മലപ്പുറം: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു.

മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുഹമ്മദ് റോഷൻ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചിലില്‍ ഉടന്‍ തന്നെ കണ്ടെത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group